മാനസികാരോഗ്യ മേഖല എപ്പൊഴും പലതരം തെറ്റിദ്ധാരണ നിറഞ്ഞ ഇടമാണ്. ആ മേഖലയിൽ ചെറുതെങ്കിലും കഴിയുന്ന തരത്തിലുള്ള മാറ്റങ്ങൾ കൊണ്ട് വരണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നത് മാനസികമായി പ്രായസ പെടുന്നവരെ കുറിച്ചുള്ള ബോധ്യം ഉള്ളതിനാലാണ്.
സിനിമ താരം ലെന, താങ്കൾ പറഞ്ഞതിനോട് ഉള്ള എതിർപ്പ് പ്രകടിപ്പിക്കാതെ ഇരിക്കാൻ കഴിയുന്നില്ല.
താങ്കൾ പറഞ്ഞത് സ്വന്തം മാനസിക ആരോഗ്യം മെച്ചപെടുത്താൻ ശ്രമിക്കുന്ന ഒരാളിൽ എങ്കിലും സ്വാധീനം ചെല്ലുത്തിയാൽ അത് ചെറുത് അല്ലാത്ത ബുദ്ധിമുട്ട് സൃഷ്ടിക്കാം.
താങ്കളുടെ പ്രിവിലേജ് കൊണ്ട് വസ്തുത പരമല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ ഒരു സൈക്കോളജിസ്റ്റിൻ്റെ അത്യാവശ്യം വേണ്ട എമ്പതി നിങ്ങളിൽ ഉണ്ടോ എന്ന് സംശയമുണ്ട്.
ലെന പറഞ്ഞതിൽ ബാധികപെട്ട ,അല്ലെങ്കിൽ ബാധിക്കാൻ ഇട ആവുന്ന മനുഷ്യരോട്
ആദ്യമേ പറയട്ടെ അദ്ദേഹം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ല.ആർ .സി. ഐ സർട്ടിഫിക്കറ്റ് ഉള്ള എം ഫിൽ ക്ലിനിക്കൽ സൈക്കോളജി ആണ് നിലവിലെ സാഹചര്യത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആവാനുള്ള യോഗ്യത .ലെന സൈക്കോളജിസ്റ്റ് ആണ്.താൻ പഠിച്ചത് കൊണ്ട് നേടുന്ന യോഗ്യതയിൽ പോലും അദ്ദേഹത്തിന് വസ്തുത പരമായ തെറ്റ് സംഭവിച്ചിട്ടുണ്ട് .
ഇനി അദ്ദേഹം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണെങ്കിലും മരുന്ന് എഴുതുക അവരിൽ നിക്ഷിപ്തമായ ജോലി അല്ല. അതിനു ആണ് സൈക്യാട്രിസ്റ്റ്!
അതിന് മാത്രം ആണെന്നും അല്ല.
.ഇനി ലെന പറയുന്നുണ്ട്, സൈക്കോളജിസ്റ്റ് ആയ തന്നെ സൈക്യാട്രിസ്റ്റ്നിനെ കാണിച്ചപ്പോൾ അവർക്ക് ഒന്നും പറയാൻ കാണില്ല,നേരെ മരുന്ന് തന്നു എന്ന്.കുറുന്തോട്ടിക്കും വാദമോ എന്നുള്ള നാട്ടു ചൊല്ല് ഓർത്തത് ആവാം.പക്ഷേ സൈക്കോളജിസ്റ്റ് സൈക്യാട്രിസ്ട്,അലെങ്കിൽ സോഷ്യൽ വർക്കർ എന്നിവർക്ക് മാനസിക ബുദ്ധിമുട്ട് വരാൻ പാടില്ല എന്നുണ്ടോ?
എനിക്ക് മാനസിക ബുദ്ധിമുട്ട് വരാം,വന്നാൽ മരുന്ന് എടുക്കണം എന്ന് ഉണ്ടെങ്കിൽ എടുക്കുകയും ചെയ്യും. അല്ലാതെ അതിൽ അത്ര അതിശയോക്തി ഉണ്ടോ?
ആറു വർഷത്തോളം സൈക്യാട്രി മെഡിസിൻ ഉപയോഗിക്കുകയും അത് സ്വമേധയാ നിർത്തുകയും ചെയ്തു എന്നിടും ആരും മെഡിസിൻ ഉപയോഗിക്കരുത് എന്നുള്ള തെറ്റായ സന്ദേശം പറയുമ്പോൾ അത് കേട്ട് ഭയം തോന്നാൻ സാധ്യത ഉള്ളവരോട് നിങ്ങൾ എടുക്കുന്ന മെഡിസിൻ
ഗൂഗിൾ സേർച്ച് ചെയ്തു നൽകുന്ന ഒന്നല്ല ,ഒരു പ്രൊഫഷണൽ, റിസേർച്ച് എവിഡൻസ് വെച്ച് അതിൻ്റെ അടിസ്ഥാനത്തിൽ നൽകുന്ന മരുന്നാണ്..സ്വമേധയാ നിർത്തിയിട്ട് പോലും ലെന മരുന്നിന് അടിമ പെട്ട് പോയില്ല എന്നും ജീവിതത്തിൽ ഒരുപാട് കാര്യങ്ങള് ചെയ്തു് എന്നും പറയുമ്പോൾ ശെരിയായ രീതിയിൽ ഡോക്ടറുടെ നിർദേശ പ്രകാരം അത് ഉപയോഗിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു നിങ്ങളിൽ ഭയം തോന്നരുത്.ഒരു കാരണവശാലും ഡോക്റ്ററുടെ നിർദേശം ഇല്ലാതെ മരുന്ന് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യരുത്.
ഇത്രയും സ്‌റ്റിഗ്മ നിറഞ്ഞ സാഹചര്യത്തിലും സ്വന്തം മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നത് നിസാര കാര്യം അല്ല എന്ന് മനസിലാക്കുക.അതിനു വേണ്ടി മരുന്ന് എടുകുന്നതോ തെറാപ്പി എടക്കുന്നതോ ഒരു കുറവ് അല്ല എന്ന് തിരിച്ചറിയുക.മുന്നോട്ട് സധൈര്യം പോവുക