സെക്ഷ്വൽ കമ്മ്യൂണിക്കേഷൻ- പങ്കാളികളിൽ ആവശ്യമാണോ?സെക്ഷ്വൽ താൽപര്യങ്ങൾ ,സ്വപ്നങ്ങൾ,ഇഷ്ടങ്ങൾ , ഇഷ്ടകെടുകൾ എന്നിവ നിങ്ങളുടെ പങ്കാളിയുമായി തുറന്നു സംസാരിക്കുന്നതാണ് സെക്ഷ്വൽ കമ്മ്യൂണിക്കേഷൻ.പങ്കാളികൾ തമ്മിൽ സെക്ഷ്വൽ കമ്മ്യൂണിക്കേഷൻ നടത്തുന്നത് ബന്ധങ്ങളുടെ സംതൃപ്തി കൂട്ടുന്നതിന് സഹായമാകും.പക്ഷേ പൊതുവേ വളരെ വിരളമായി മാത്രമാണ് പങ്കാളികൾ സെക്ഷ്വൽ കമ്മ്യൂണിക്കേഷനിൽ ഏർപ്പെടുന്നത്.സെക്ഷ്വൽ താൽപര്യങ്ങൾ തുറന്നു പറയുന്നതിലൂടെ പരസ്പരം ഇഷ്ടങ്ങളും ഇഷ്ടക്കെടുകളും അറിയാൻ സാധിക്കും.അതിലൂടെ പങ്കാളിയെ കൂടുതൽ മനസ്സിലാക്കാനും ബന്ധങ്ങളിൽ കൂടുതൽ അടുപ്പം വളരാനും തുടങ്ങും.പൊതുവേ സെക്സിനെ പറ്റി സംസാരിക്കാൻ നാണമോ അല്ലെങ്കിൽ അത് സംസാരിക്കേണ്ട വിഷയമേ അല്ല എന്നുള്ള തോന്നലുകൾ പറഞ്ഞ് കേൾക്കാറുണ്ട് .ഉദാഹരണത്തിന് കെട്ടിയോൾ ആണ് എൻ്റെ മാലാഖ എന്നുള്ള ചിത്രത്തിൽ സ്ലീവാച്ചൻ പങ്കാളിയോട് ഒന്നും തന്നെ സംസാരിക്കുന്നില്ല.വിവാഹ ബന്ധത്തിൽ സംസാരത്തിന് ഒരു ബന്ധവും ഇല്ലാത്ത രീതിയിൽ ആണ് പെരുമാറുന്നത്.പങ്കാളിയോട് മുൻവിധിയോടെ പെരുമാറുമ്പോൾ അവിടെ നടക്കുന്നത് “മരിയിറ്റൽ റേപ്പ് “ആണ്.തുറന്ന് സംസാരം ഇല്ലാത്ത പങ്കാളികൾ തമ്മിലുള്ള ബന്ധങ്ങൾ എല്ലാം മുൻവിധികൾ നിറഞ്ഞതാണ് .നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടം ആണോ അല്ലയോ എന്ന് അറിയാതെ ഉള്ള ലൈംഗിക ബന്ധം ഒരു ഭീകരമായ അനുഭവമായി തോന്നാൻ സാധ്യത ഉണ്ട്.ഗ്രേറ്റ് ഇന്ത്യൻ കിച്ചെൺ എന്ന സിനിമയിൽ പങ്കാളിയോട് സെക്ഷ്വൽ പ്രിഫറനസ് തുറന്ന് പറയുമ്പോൾ അത് എടുക്കുന്ന രീതി കാണിച്ചിട്ടുണ്ട്.സ്ത്രീ അങ്ങനെ സംസാരിക്കാൻ പാടില്ല എന്നുള്ള രീതിയിൽ. ലൈംഗിക ബന്ധത്തിൽ സ്വായക്തമാക്കി വെച്ചിരിക്കുന്ന ചില മുൻവിധികളും തെറ്റിദ്ധാരണകളും ഉണ്ട്.. സ്ത്രീകൾക്ക് പറയാൻ പാടില്ലാത്ത,തുടങ്ങാൻ പാടില്ലാത്ത,താൽപര്യങ്ങൾ ഉണ്ടാകാൻ പാടില്ലാത്ത ഒന്നല്ല സെക്സ്.പുരുഷൻ്റെ നാണത്തിനെ അംഗീകരിക്കാതെ അത് താൽപര്യം ഇല്ലായ്മ ആയ് കണക്കാക്കുന്നതും സ്ത്രീ പങ്കാളിയുടെ താൽപര്യമില്ലായ്മ നാണമായ് കണക്കാക്കുന്നവരും ഉണ്ട്.ഇൻ്റർപേഴ്‌സണൽ എക്സ്ചേഞ്ച് മോഡൽ ഓഫ് സെക്ഷ്വൽ സാറ്റിസ്ഫെക്ഷൻ സെക്ഷ്വൽ സാറ്റിസ്ഫെക്ഷൻ പരസ്പര ബന്ധം എന്നിവയെ സ്വാധീനിക്കുന്ന രണ്ട് വഴികളെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്.എക്സ്പ്രസിവ് പാത്ത് വേ, ഇൻസ്ട്രുമെൻ്റൽ പാത്ത് വേ…എക്സ്പ്രസിവ് പാത്ത് വേ- സെക്ഷ്വൽ ആവശ്യങ്ങൾ ,താൽപര്യങ്ങൾ,ഇഷ്ടകെടുകൾ എന്നിവ തുറന്ന് പറയുന്നത് വഴി പങ്കാളികളിൽ അടുപ്പം കൂടുകയും അത് വഴി സെക്ഷ്വൽ സാറ്റിസ്ഫെക്ഷൻ ഉണ്ടാവുകയും ചെയ്യുന്നു .ഇൻസ്ട്രുമെൻ്റൽ പാത്ത് വേ…സെക്ഷ്വൽ പ്രിഫറനസ് പറയുന്നത് വഴി പരസ്പര താൽപര്യങ്ങൾ മനസ്സിലാകാൻ സാധിക്കുകയും അത് വഴി കൂടുതൽ സംതൃപ്തമായ സെക്ഷ്വൽ ലൈഫ് കൊണ്ട് പോകാൻ സാധിക്കുകയും ചെയ്യും.അതിനാൽ പങ്കാളിയുമായി സെക്സ് കമ്മ്യൂണിക്കേഷൻ നടത്തുന്നത് നല്ലതാണ്.
