Contacts

+91 9072235765
Book a Session

BODHA PSY

Contacts

+91 9072235765
+91 8891616596

hello@bodhapsy.com

Working Hours

Monday - Saturday: 10am - 8pm
Sunday: Closed

IMG-20231107-WA0000

മലയാളത്തിലെ വിഖ്യാതമായ’ജാതി’ തെറികളും അതിന്പിന്നിലെ അടിച്ചമർത്തലിന്റെഭീകരതയും.- ‘സത്യം’ അറിയാം

മലയാളത്തിലെ തെറിവാക്കുകള്‍ അറിയാത്തവരുണ്ടാകില്ല…. എന്നാല്‍ അവയില്‍ മലയാള സിനിമകളിലും സാഹിത്യങ്ങളിലും കാലാകാലങ്ങളായി കണ്ടുവരുന്ന ചില വിഖ്യാതമായ ‘ജാതി’ തെറിവാക്കുകള്‍ പരിശോധിക്കാം ഉദാഹരണമായി കഴുവേറി എന്ന വാക്ക്. മലയാള സിനിമയില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള തെറിവാക്ക്.പ്രിത്വിരാജിന്‍റെ സത്യം എന്ന സിനിമയില്‍ മുഴുവന്‍ ഈ തെറിയാണ്നിറഞ്ഞുനില്‍ക്കുന്നത് ഒറ്റ നോട്ടത്തില്‍ കഴുവേറ്റല്‍ അഥവാ തൂക്കികൊല്ലല്‍ ആണെന്ന് കരുതിയാല്‍ തെറ്റി.അതിനെക്കാളും എത്രയോ ഭീകരമാണ് ഈ പ്രക്രിയ കേരളത്തിൽ നിന്ന് ബുദ്ധമതത്തെ തുടച്ചു നീക്കിയപ്പോൾ ഭിക്ഷുക്കളെയും,താഴ്ന്നജാതിയില്‍പെട്ടവരെയും മറ്റും കഴുവേറ്റി കൊല്ലുക എന്നാ ചടങ്ങ് നിലനിന്നിരുന്നു. ശൂലത്തിൽ തറച്ചും കുന്തം,കൊളുത്ത് മുതലായവ മലദ്വാരം വഴി അടിച്ചു കയറ്റിയുമോക്കെയാണ് കഴുവേറ്റു നടത്തിയിരുന്നത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം ക്ഷേത്രത്തിലും ആശമന്നൂരിലുമൊക്കെ ഇതിന്റെ സ്മരണക്കായി സ്ഥാപിച്ചിട്ടുള്ള കഴുവേറ്റി കല്ലുകൾ കാണാം. ഇത് ബുദ്ധർക്കും പിന്നീട് താഴ്ന്ന ജാതിക്കാര്‍ക്കും മുന്നറിയിപ്പ് ആയിരുന്നു. താഴ്ന്നജാതിയിലുള്ള മനുഷ്യരെ അടിച്ചമര്‍ത്താന്‍ അന്നത്തെ മേലാളന്മാര്‍ ചെയ്തുകൂട്ടിയിരുന്ന ശിക്ഷാവിധികള്‍ ഇന്ന് സൈക്കോകള്‍ പോലും ചെയ്യാന്‍ മടിക്കുന്ന തരംകൊടുംക്രുരതകളാണ് തമിഴ്നാട്ടിൽ ഇതിന്റെ പേരില് ഒരു ആചാരം നിലവിലുണ്ട്. കഴുവേറ്റി തിരുവിഴ എന്നാണ് അതിനു പേര്. മറ്റൊരു സുപരിചിത തെറി – പുലയാടി ,പുലയാടിമോള്‍ എന്താണ് പുലം? പുലം എന്നാൽ കൃഷിസ്ഥലം എന്നാണു അർഥം. പുലങ്ങളിൽ ആടുന്നവളാണ് പുലയാടി .അതായത് പാടത്ത് പണിതു തിമിർക്കുന്നവൾ, കര്‍ഷകന്‍റെ പെണ്ണ്. കുടവയറും ഓലക്കുടയും മെതിയടിയും ചൂരലുമായി വയൽ വരമ്പിൽ കാവൽ നിന്നിരുന്ന തമ്പുരാന്മാര്‍ക്ക് ആകുവോളം അന്നം കൊണ്ടുവരുന്ന പണിയാളത്തി പുലയാടിയായി..ജാതിയുടെ മനുഷ്യത്വ വിരുദ്ധതയും, സ്ത്രീവിരുധതയും ഈ വാക്കിനു ക്രുരമായ അനീതിയുടെ അശ്ലീല ഭാഷ്യം നല്‍കി. അടുത്തത് – കൂത്തിച്ചി : കൂത്തുനടത്തുന്ന അച്ചി അതായത് നര്‍ത്തകി. അതെ, വേശ്യ എന്ന് അര്‍ഥം വരുന്ന രീതിയില്‍ ഉപയോഗിക്കുന്ന ഈ വാക്കിന്‍റെ യഥാര്‍ത്ഥ അര്‍ഥം നര്‍ത്തകി എന്നാണെന്ന് അറിയുമ്പോള്‍ അന്നുകാലത്തെ ഒരു അപരിഷ്കൃത ജാതി സമുഹത്തില്‍ നിലനിന്നിരുന്ന സ്ത്രീവിരുധത അളക്കാന്‍ കഴിയാത്തവിധം ആഴമേറിയതാണെന്ന് തിരിച്ചറിയുക. ചെറ്റ : ചെറ്റക്കുടിലില്‍ അഥവാ മണ്‍കുടിലില്‍ താമസിക്കുന്നവര്‍. എന്താല്ലേ…. തെണ്ടി : അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന വരെയും ഭിക്ഷുക്കളെയും മാത്രമല്ല കീഴ്ജാതിയില്‍ ഉള്ളവനെയും അന്യ നാടുകളില്‍ പോയി സ്വന്തം ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുതിയിരുന്നവരെയും വിളിച്ചിരുന്നു… അടിപൊളി.. തല്‍ക്കാലം ഇവിടെ അവസാനിപ്പിക്കുന്നു.ഇത്തരം തെറികള്‍ജനകീയമാക്കാന്‍ മലയാളത്തിലെ താരരാജക്കന്‍മാരുടെ ഒരുപാട് സിനിമകള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്.ഇപ്പോഴും സിനിമകളിലും, സോഷ്യല്‍ മീഡിയ പേജുകളിലും, ഇതര ഭാഷകളില്‍നിന്നുള്ള പാന്‍ ഇന്ത്യന്‍ OTT സിനിമകളുടെ മലയാളം പതിപ്പുകളിലും ഈ തെറികള്‍ സുലഭമായി കാണാറുണ്ട്.

എഴുതിയത് – അജയ് കാര്‍ത്തിക്

References: http://www.modernrationalist.com/2011/September/page09.html https://www.madhyamam.com/opinion/open-forum/2016/apr/26/192840 Wikkinikhandu , Mashithandu Online, Viswavikhyaathamaaya therikal – college magazine, Bard of small things Youtube channel ( Kazhuveri video)