You alone are enough. You have nothing to prove to anyone
Maya Angelou
GUILT TRIPPING IN PERSONALITY DISORDERS
പേഴ്സിനാലിറ്റി ഡിസോഡർസ് ഉള്ള വ്യക്തികൾക്ക് ഒപ്പം ജീവിക്കുന്ന ,സഹകരിക്കുന്ന മനുഷ്യർക്ക് നേരിടേണ്ടി വരുന്ന ഒന്നാണ് ‘GUILT TRIPPING’ .സെഷനുകളിൽ സ്വയം പഴിക്കുകയും ഉത്തരവാദിത്തം ഏറ്റ് എടുത്ത് വാദി പ്രതിയാകുന്നതും,പ്രതി വാദിയാകുന്നതും കണ്ടിട്ടുണ്ട്.
നിരവധി ഉദാഹരണങ്ങൾ മുന്നിൽ നിരത്തിയാലും തകർത്തു വെച്ചിരിക്കുന്ന ആത്മാഭിമാനത്താൽ ,താൻ തെറ്റ് ചെയ്തത് പോയെന്ന് അവർ അംഗീകരിക്കുന്നു .
വല്യ തെറ്റുകൾക്കുള്ള പ്രതിരോധം ആകാം,മനുഷ്യ സഹജമായ വീഴ്ചകൾ ആകാം ,ആ ചെറിയ തെറ്റുകൾ ചൂണ്ടി കാണിച്ചും ,ഊതി പെരുപ്പിച്ചും ,ചിലർ നടത്തുന്ന ക്രൂരമായ ദ്രോഹങ്ങൾ ചിത്രത്തിൽ ഇല്ലാതെ ആക്കാൻ മാത്രം കെല്പുള്ളവയാണ് ഗിൽറ്റ് ട്രിപ്പുകൾ.
സമൂഹത്തിൽ നിന്നോ ബന്ധങ്ങളിൽ നിന്നോ ഒറ്റപ്പെടും എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്തു പോയാൽ അവയിൽ നിന്നും തോന്നുന്ന വിഷമകരമായ അവസ്ഥയാണ് ഗിൽറ്റ്,അഥവാ കുറ്റബോധം .
എന്നാൽ ഒരാളെ നിയന്ത്രിക്കാനോ,വേദനിപ്പിക്കാനോ,സ്വന്തം തെറ്റുകൾ ചൂണ്ടി കാണിക്കാതെ ഇരിക്കാനോ ഒരാൾ മറ്റൊരാളിൽ തുടർച്ചയായി കുറ്റബോധം ജനിപ്പിക്കുന്നു എങ്കിൽ അതൊരു നെഗറ്റീവ് ലക്ഷണം ആണെന്ന് തിരിച്ചറിയുക
ഉദാഹരണം:
നിങ്ങളുടെ പങ്കാളി നിങ്ങളെ പൂർണമായും അവഗണിക്കുകയും ,അതിൻ്റെ കാരണം എന്തെന്ന് നിങ്ങൾക്കു തിരിച്ചറിയാൻ സാധിക്കാതെ വരുമ്പോൾ മാനസികമായി ബുദ്ധിമുട്ടിൽ ആകുകയും കാരണം ചോദിക്കുമ്പോൾ “നിനക്ക് എപ്പോഴും നിന്നോടൊപ്പം സമയം ചിലവിടണം ,എൻ്റെ പേർസണൽ സ്പേസ് എനിക്ക് തരുന്നില്ല “എന്ന് പറയുകയും ചെയ്യുന്നു .
എന്നാൽ അത്തരത്തിൽ ഒരു സംസാരവും ഉണ്ടാവാതെ പെട്ടന്ന് അവഗണിച്ച തൻ്റെ പങ്കാളി ചെയുന്ന തെറ്റ് മനസിലാകാതെ സ്വയം താൻ ഒരു ശല്യം ആണ് എന്ന് നിങ്ങൾ ക്രമേണ സമ്മതിക്കുന്നു.
നിങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അത്യാഗ്രഹങ്ങളായും ,നിങ്ങളുടെ വിഷമം അഭിനയമായും ,എല്ലാം നിങ്ങളുടെ തോന്നലുകൾ ആണെന്നും ഇവർ ഉറപ്പിക്കുന്നു.
അതിനാൽ ചില കുറ്റങ്ങൾ സ്വയം ഏറ്റ് എടുത്ത് ശിക്ഷ ആണെന്ന് വിശ്വസിക്കുന്നതിനു പകരം,എപ്പോഴൊക്കെ ആണ് നിങ്ങളെ കുറ്റപ്പെടുത്തുന്നത് എന്ന് ശ്രദ്ധിയ്ക്കുക .അവരുടെ തെറ്റ് മറയ്ക്കാനോ അതോ നിങ്ങളെ മാനസികമായി തകർക്കാനോ ആണോ അവ ഉപയോഗിക്കുന്നത് എന്ന് നോക്കുക.ആണെന്ന് ഉറപ്പു വരുക ആണെങ്കിൽ തുടരുന്ന കുറ്റബോധം ഒഴുവാക്കുന്നതിനായി നിങ്ങൾക്ക് നേരിടുന്ന പ്രശ്നങ്ങൾ അറിയുക.മാനുഷികമായ തെറ്റുകളുടെ പേരിൽ നിങ്ങൾ അനുഭവിക്കുന്നത് വൈകാരികമായ പീഡനം ആണെന്ന് തിരിച്ചറിയുക.
കൃത്യമായ ബൗണ്ടറിസ് വെച്ച് അത്തരം പ്രവണതകളെ തടയുക,സ്വയം സഹായിക്കാൻ കഴിയുന്നില്ല എങ്കിൽ വിശ്വസ്തരായ ബന്ധുക്കൾ ,സുഹൃത്തുക്കൾ എന്നിവരുടെ സഹായം തേടുക.അവശ്യസാഹചര്യങ്ങളിൽ പ്രൊഫഷണൽ സഹായം തേടുക.
ഓർക്കുക,മനുഷ്യന് തെറ്റ് പറ്റുകയും അതിൽ കുറ്റബോധം തോന്നുകയും ചെയ്യുന്നത് സ്വാഭാവികം ആണ്.ആ പേരിൽ നിങ്ങളുടെ ജീവിതം കണ്ട്രോൾ ചെയ്യാനുള്ള അധികാരം ആർക്കും നൽകാതിരിക്കുക