പുതിയ ഒരു വർഷം കൂടി കടന്ന് വരുമ്പോൾ,പുതിയ തീരുമാനങ്ങൾ എടുത്തവർ ആകും നമ്മിൽ പലരും.മുൻ വർഷങ്ങളിൽ ഉള്ള ഒരു അനുഭവം വെച്ച് അവയിൽ പലതും കുറച്ച് ദിവസത്തിൽ അധികം പോയിട്ടും ഉണ്ടാകില്ല.എങ്ങനെ ന്യൂ ഇയർ റസല്യൂഷൻ കൃത്യമായി പാലിക്കാം?ഒരു കാര്യം ചെയ്ത് തുടങ്ങുന്നതിനു ഒരു പ്രത്യേക സമയം മുതൽ തിരഞ്ഞു എടുക്കുന്നതിന് “ഫ്രഷ് സ്റ്റാർട്ട് ഇഫക്ട്” എന്നാണ് പറയുക.പൊതുവേ ആളുകൾ അതിനു തിരഞ്ഞ് എടുക്കുന്ന സമയം പുതുവർഷം ആണ്. ആ പുതിയ തീരുമാനങ്ങൾ നിലനിർത്തുന്നതിന് സഹായകമാകുന്ന ചില കാര്യങ്ങളാണ് ഇനി പറയുന്നത്. ഗോൾ ഫ്ളക്സിബിലിറ്റിഅതായത് ഉദാഹരണത്തിന് നിങ്ങൾ എന്നും 20 മിനിറ്റ് എക്സർസൈസ് ചെയ്യും എന്നുള്ളതാണ് ഗോൾ ആയി സെറ്റ് ചെയ്തത് എങ്കിൽ അതിന് കഴിയാത്ത ദിവസങ്ങൾ വന്നാൽ അത് ചെയ്യാൻ സാധിച്ചില്ല എന്നോർത്ത് നിരാശ പെടാതെ ആ ശീലം നമുക്ക് സാധിക്കില്ല എന്ന് ഓർക്കാതെ,പകരം 5 മിനിറ്റ് എങ്കിലും ചെയ്യുക.അതിനും കഴിഞ്ഞില്ല എങ്കിൽ അത് വരെ നിങ്ങൾക്കത് ചെയ്യാൻ സാധിച്ചത് ആണ് ,അതിനാൽ ഒരു ദിവസം ചെയ്യാൻ സാധിച്ചില്ല എന്ന് കരുതി നിർത്താതെ വീണ്ടും തുടർന്നുള്ള ദിവസം ചെയ്യുക.ചെയ്യാൻ കഴിയാത്ത ദിവസത്തിന് കൊടുക്കുന്ന പ്രാധാന്യത്തെക്കാൾ ,ചെയ്യാൻ കഴിഞ്ഞ ദിവസത്തിന് കൊടുക്കുക.മറ്റൊന്ന് നിങ്ങളുടെ ജീവിതത്തിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ എന്തിന് ആണെന്ന് കൃത്യത ഉണ്ടാവണം.ഉദാഹരണത്തിന് സെൽഫ് കെയർ ആണെങ്കിൽ അത് എന്തിന് എന്ന് ആദ്യം ബോധ്യം ഉണ്ടാകണം .ഒരു അനിവാര്യത മനസ്സിലാക്കി വേണം ഗോൾ നിശ്ചയിക്കാൻ.കൂടാതെ നിങ്ങളുടെ ഏറ്റവും വല്യ ലക്ഷ്യം ഗോൾ ആയ് സെറ്റ് ചെയ്യുന്നതിന് പകരം ആ ലക്ഷ്യത്തെ ചെറിയ ചെറിയ ഗോൾ ആക്കി മാറ്റുക .ഉദാഹരണം വായന തുടങ്ങാൻ ആണ് നിങ്ങളുടെ ആഗ്രഹം എങ്കിൽ ആദ്യം ഒരു പേജ് പിന്നെ 5 പേജ് എന്നുള്ള രീതിയിൽ സെറ്റ് ചെയ്യുക .കൂടാതെ ഓരോ ദിവസവും നിങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുനതിനെ പറ്റിയും അതിന് കഴിയാത്ത സാഹചര്യത്തെ പറ്റിയും എന്നും എഴുതുക.അടുത്ത പുതു വത്സരത്തിൽ ഈ വർഷം നിങ്ങള് എടുക്കുന്ന തീരുമാനങ്ങൾ നടക്കുന്നതാണ്.